ഹരിഹർ ഫോർട്ട്.. നാസിക് റെയിൽവേ സ്റ്റേഷനിൽ നിന്നും 40km അകലെ ത്രമ്പകേശ്വർ നിന്നും ബേസ് വില്ലജ് ആയ ഹർഷാവാടിയിലോ നിർഗുൺ പടയിലോ എത്തി ചേരാം ..ഹർഷവാടിയിൽ നിന്നും 2.5km ഉം, നിർഗുൺപാടയിൽ നിന്ന് 3.4km ആണ് ഉള്ളത് ..രണ്ടുവഴിയിലൂടെയും വിത്യസ്തമായ കാഴ്ചകൾ ഉള്ളതുകൊണ്ട് തന്നെ രണ്ട് വഴിയും തിരഞ്ഞെടുക്കാവുന്നതാണ്.. പോകുന്നത് നിർഗുൺപാടവഴിയും തിരിച്ച് ഇറങ്ങുന്നത് ഹർഷവാടിവഴിയും.. കോട്ടയിലേക്ക് കയറി തുടങ്ങുമ്പോൾ ആദ്യം വലിയ അത്ഭുതം തോന്നില്ല. സാധാരണ ഒരു മലകയറ്റം മാത്രമാണിതെന്ന് തെറ്റിദ്ധരിക്കും. പിന്നീട് കയറ്റം കുത്തനെയുള്ളതാകും. ഒപ്പം പടിക്കെട്ടുകളുടെ വീതിയും കുറയുന്നു. ...80° കുത്തനെയുള്ള പടികൾ കയറി peak point എത്തിയാൽ ഭാസ്കർഗഡ്, അഞ്ജനേരി ഫോർട്ട്, ഉത്വാദ് കോട്ട, ബ്രഹ്മ പർവ്വതം, നവ്ര-നവ്രി കൊടുമുടി, ഫാനി/ഫാനി ഡോംഗർ ഹിൽ, ബ്രഹ്മഗിരി തുടങ്ങി നിരവധി കോട്ടകളുടെയും കൊടുമുടികളുടെയും മുകളിൽ നിന്നുള്ള 360° കാഴ്ചകളാണ് മതിയായ സുരക്ഷാ സജ്ജീകര ണങ്ങളൊന്നുമില്ലാത്തതിനാൽ മലകയറ്റം ശീലമില്ലാത്തവർ ഇതിന് മുതിരാതിരിക്കുന്നതാണ് നല്ലത്....
തകർച്ച നേരിട്ട ഈ കോട്ടയും ഇവിടേക്കുള്ള ഗ്രാമീണ വഴികളുമൊക്കെ ഒരു പ്രത്യേക അനുഭവം നിങ്ങൾക്ക് സമ്മാനിക്കും. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല അനുഭവമായിരിക്കും ഹരിഹർ fort trekking ..
#hariharfort #malayalam #ഹരിഹർഫോർട്ട് #maharashtra #monsoontrekking #monsoon #യാത്ര #malayalamtravel #malyalamtravelguide #travelinfo #travelguide
コメント